ലോകത്തെ ആദ്യ സ്വതന്ത്ര സിനിമ
അങ്കമാലിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ ലോകത്തിലെ ആദ്യ സ്വതന്ത്ര സിനിമയായ എലിഫന്റ്സ് ഡ്രീം പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണ്ണമായും ഫ്രീ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രം പകര്‍പ്പവകാശങ്ങളില്‍ നിന്നും മുക്തമാണ്. ക്രിയേറ്റീവ് കോമണ്‍ നിബന്ധനപ്രകാരമാണ് ഈ സിനിമ വിതരണം ചെയ്യുന്നത്. ആര്‍ക്കും എവിടെയും പ്രദര്‍ശിപ്പിക്കുവാനും കോപ്പി ചെയ്യുവാനും വിതരണം ചെയ്യുവാനും ഉള്ള അവകാശം ഈ സിനിമ ആസ്വാദകര്‍ക്ക് നല്‍കുന്നു.
അതു മാത്രമല്ല ഈ സിനിമയുടെ ഫയലുകള്‍, റെന്‍ഡറിംഗ് സംവിധാനങ്ങള്‍, സ്ക്രിപ്റ്റ്, ശബ്ദം തുടങ്ങിയ എല്ലാം സൌജന്യമായി ലഭ്യമാണ്. ഈ ഫയലുകളില്‍ മാറ്റം വരുത്തി പുതിയ സിനിമ നിര്‍മ്മിക്കാനും ആര്‍ക്കും അവകാശമുണ്ടായിരിക്കും. കഥ, തിരക്കഥ, കഥാപാത്രങ്ങള്‍ തുടങ്ങിയ എല്ലാം സ്വതന്ത്രസംവിധാനങ്ങളാണ്.
ഈ സിനിമയുടെ ചുവടുപിടിച്ച് സ്വതന്ത്ര സിനിമ എന്ന ഒരു പുതിയ ചലച്ചിത്രശാഖ രൂപമെടുത്തിരിക്കുന്നു. ചില ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. 17-01-2009 ന് വൈകുന്നേരം 6 മണിക്കാണ് Elephants Dream എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം. തുടര്‍ന്ന് സ്വതന്ത്ര ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും




2 comments:
what is open cinema?
സ്വതന്ത്രവും സൊജന്യവുമായ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും കഥ, തിരക്കഥ, സംഭാഷണങ്ങള്‍, നിര്‍മ്മാണത്തിന് ഉപയോഗിച്ച ഫയലുകള്‍ എന്നിവയെല്ലാം തുറന്ന സോഴ്സില്‍ ക്രിയേറ്റീവ് കോമണ്‍ നിയമപ്രകാരം വിതരണം ചെയ്യപ്പെടുന്നതുമായ സിനിമ
Post a Comment