മരിയ ഫുള്‍ ഓഫ് ഗ്രേസ് - കൊളംബിയന്‍ ചിത്രം

|


ലോക സിനിമാ വിഭാഗത്തില്‍ കൊളംബിയന്‍ ചിത്രമായ മരിയ ഫുള്‍ ഓഫ് ഗ്രേസ് പ്രദര്‍ശിപ്പിക്കുന്നു. ലഹരിമരുന്നിന്റെ ലോകമാണ് സിനിമയിലെ ഇതിവൃത്തം. മയക്കുമരുന്ന് വിഴുങ്ങി കൊളംബിയയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തുന്ന 'കാരിയര്‍' പെണ്‍കുട്ടികളുടെ ജീവിതമാണ് സിനിമ അനാവരണം ചെയ്യുന്നത്. ജോഷ മാര്‍സ്റ്റണ്‍ ആണ് സംവിധാനം. 101 മിനിട്ടാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.മൂന്നാം ദിവസമായി 15 ന് രാവിലെ 9.30 ന് ആണ് പ്രദര്‍ശനം

മൂന്നാമത്തെ സൂചി ഒരു കനകരാഘവന്‍ ചിത്രം

|
മൂന്നാമത്തെ സൂചി എന്ന ഹ്രസ്വചിത്രം മൂന്നാം ദിവസം പ്രദര്‍ശിപ്പിക്കുന്നു. കനകരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം രോഗിയായ അമ്മക്ക് മരുന്നു വാങ്ങാന്‍ കഷ്ടപ്പെടുന്ന ഒരു ബാലന്റെ കഥ പറയുന്നു. ഇത്രയും ജോലികള്‍ക്ക് ശേഷവും പഠനം മുടങ്ങാതെ നടത്താന്‍ കഴിയുന്നുമുണ്ട് ഈ കുട്ടിക്ക്. ഏഴു മിനിറ്റാണ് ചലച്ചിത്ര ദൈര്‍ഘ്യം. രാവിലെ 11.20 ന് ആണ് പ്രദര്‍ശനം. കേരള ഫിലിം ഓഡിയന്‍സ് കൌണ്‍സില്‍ അവാര്‍ഡ് ലഭിച്ച ചിത്രമാണിത്

മൈ മാര്‍ലണ്‍ ആന്റ് ബ്രാവോ ഇന്ന് 7.30 ന് പ്രദര്‍ശിപ്പിക്കുന്നു

|
ഇസ്താംബുളില്‍ നിന്ന് അധിനിവേശ ഇറാക്കിലേക്ക് ഐസ എന്ന നാടകനടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം. തന്റെ കാമുകനായ ഹമാ അലിയെ അന്വേഷിച്ച് ഉള്ള ആ യാത്രയില്‍ അലി അയച്ചു തന്ന ഹാര്‍ഡികാമില്‍ ചിത്രീകരിച്ച് യാതനകളുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടിയിലേക്ക് ചിത്രം എടുത്തു വയ്ക്കുന്നു.

പ്രണയസന്ദേശങ്ങള്‍, ഭീകരാക്രമണ ചിത്രങ്ങള്‍, അലി അഭിനയിച്ച നാടകത്തിലെ ദൃശ്യങ്ങള്‍ എല്ലാം ഹാന്‍ഡികാമിലൂടെ ഒരു സമ്മിശ്രലോകം ഐസയുടേയും പ്രേക്ഷകരുടേയും മനസ്സില്‍ നിറയക്കുന്നു. ഇന്ന് രാത്രി ഏഴരക്കാണ് പ്രദര്‍ശനം. ഹുസൈന്‍ കാരാബെ ആണ് സംവിധാനം. ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശനം.

ബയോസ്കോപ്പ് മലയാള വിഭാഗത്തില്‍

|
ബയോസ്കോപ്പ് പ്രദര്‍ശനത്തിന്


കെ.എം മധുസൂദനന്റെ ബയോസ്കോപ്പ് എന്ന സിനിമ മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകിട്ടാണ് പ്രദര്‍ശനം. ദിവാകരന്‍ എന്ന കഥാപാത്രത്തിലൂടെ ചില സിനിമാ അനുഭവങ്ങള്‍ പങ്കു വയ്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. ആദ്യമായി ഒരു ഫിലിം പ്രൊജക്റ്റര്‍ കാണുന്ന അതിന്റെ അത്ഭുതത്തില്‍ നില്‍ക്കുന്ന ഇരുപതുകാരനായി ദിവാകരനിലൂടെ സിനിമ പുരോഗമിക്കുന്നു. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഓഷ്യന്‍-സിനിഫാന്‍ ചലച്ചിത്രോത്സവത്തില്‍ NETPAC ജൂറി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ ചിത്രം.

ശ്രീലങ്കന്‍ സിനിമ ആകാശ കുസുമം അനുഭവമായി

|

ശ്രീലങ്കന്‍ സിനിമ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നു- പ്രസന്ന വിതാനകെ





അങ്കമാലി ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ആകാശകുസുമം പ്രേക്ഷകര്‍ക്ക് ഒരു അനുഭവമായി മാറി. ശ്രീലങ്കന്‍ ചലച്ചിത്രം ആയിട്ടു കൂടി മലയാള സിനിമയുടെ അതേ ശൈലിയില്‍ തീര്‍ന്ന സിനിമയായി പ്രേക്ഷകര്‍ക്ക് അത് അനുഭവപ്പെട്ടു.

ചലച്ചിത്ര പ്രദര്‍ശനത്തിനു മുന്‍പ് സംവിധായകന്‍ പ്രസന്ന വിതാനകെ ആസ്വാദകരോട് സംസാരിച്ചു. ശ്രീലങ്ക സിനിമ പ്രതിസന്ധി നേരിടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. പണ്ട് നൂറ്റമ്പതിലധികം സിനിമകള്‍ ഒരു വര്‍ഷം ഇറങ്ങിയിരുന്നിടത്ത് അന്‍പതോളം സിനിമകള്‍ മാത്രമേ ഇപ്പോള്‍ ഇറങ്ങുന്നുള്ളൂ. സിവില്‍ യുദ്ധം അതിന് ഒരു പ്രധാന ഘടകമാണ്. വലിയ ഫിലിം വ്യാവസായങ്ങള്‍ മറ്റൊരു കാരണമാണ്. ഹോളിവുഡും ബോളിവുഡും ഇതില്‍ പെടുന്നു. ശ്രീലങ്കയുടെ തനത് സിനിമകള്‍ അവിടെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാനും ശ്രീലങ്കന്‍ ചലച്ചിത്ര വ്യവസായം വളര്‍ച്ചയുണ്ടാവാതിരിക്കാനും ഇത് കാരണമാവുന്നുണ്ട്. എങ്കിലും തനത് സിനിമകള്‍ ഇതിനിടയിലും ശ്രീലങ്കയില്‍ പിടിച്ചു നില്‍ക്കുന്നത് ഒരു നല്ല സൂചനയാണ്.


കേരളം ശ്രീലങ്കയുടെ അതേ സ്വഭാവ സവിശേകളുള്ള പ്രദേശം. പ്രകൃതി ഭംഗിയില്‍ ഒരു പക്ഷേ കേരളം ഒരു പടി മുന്നിലുമാണ്. മലകളും കടലും അതിന്റെ പ്രകൃതിഭംഗിക്ക് മാറ്റ് കൂട്ടുകയും ചെയ്യുന്നു. സാംസ്കാരികമായും പല സാദൃശ്യങ്ങളും ചൂണ്ടിക്കാണിക്കാനാവും. അതു കൊണ്ടു തന്നെ ശ്രീലങ്കന്‍ സിനിമകളും മലയാള സിനിമകളും തമ്മില്‍ പല സാദൃശ്യങ്ങളും ചൂണ്ടിക്കാണിക്കാനാവുകയും ചെയ്യും

എലിഫന്റ്സ് ഡ്രീം ലോകത്തിലെ ആദ്യ സ്വതന്ത്ര സിനിമ

|
ലോകത്തെ ആദ്യ സ്വതന്ത്ര സിനിമ




അങ്കമാലിയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഡോക്യുമെന്ററി വിഭാഗത്തില്‍ ലോകത്തിലെ ആദ്യ സ്വതന്ത്ര സിനിമയായ എലിഫന്റ്സ് ഡ്രീം പ്രദര്‍ശിപ്പിക്കുന്നു. പൂര്‍ണ്ണമായും ഫ്രീ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ ചിത്രം പകര്‍പ്പവകാശങ്ങളില്‍ നിന്നും മുക്തമാണ്. ക്രിയേറ്റീവ് കോമണ്‍ നിബന്ധനപ്രകാരമാണ് ഈ സിനിമ വിതരണം ചെയ്യുന്നത്. ആര്‍ക്കും എവിടെയും പ്രദര്‍ശിപ്പിക്കുവാനും കോപ്പി ചെയ്യുവാനും വിതരണം ചെയ്യുവാനും ഉള്ള അവകാശം ഈ സിനിമ ആസ്വാദകര്‍ക്ക് നല്‍കുന്നു.


അതു മാത്രമല്ല ഈ സിനിമയുടെ ഫയലുകള്‍, റെന്‍ഡറിംഗ് സംവിധാനങ്ങള്‍, സ്ക്രിപ്റ്റ്, ശബ്ദം തുടങ്ങിയ എല്ലാം സൌജന്യമായി ലഭ്യമാണ്. ഈ ഫയലുകളില്‍ മാറ്റം വരുത്തി പുതിയ സിനിമ നിര്‍മ്മിക്കാനും ആര്‍ക്കും അവകാശമുണ്ടായിരിക്കും. കഥ, തിരക്കഥ, കഥാപാത്രങ്ങള്‍ തുടങ്ങിയ എല്ലാം സ്വതന്ത്രസംവിധാനങ്ങളാണ്.



ഈ സിനിമയുടെ ചുവടുപിടിച്ച് സ്വതന്ത്ര സിനിമ എന്ന ഒരു പുതിയ ചലച്ചിത്രശാഖ രൂപമെടുത്തിരിക്കുന്നു. ചില ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുമുണ്ട്. 17-01-2009 ന് വൈകുന്നേരം 6 മണിക്കാണ് Elephants Dream എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം. തുടര്‍ന്ന് സ്വതന്ത്ര ചലച്ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും