അന്താരാഷ്ട്ര ചലച്ചിത്രോത്സവം - അങ്കമാലി

|

മൂന്നാമത് അങ്കമാലി അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2009 ജനുവരി 14 മുതല്‍ 18 വരെ തീയ്യതികളിലായി നടത്തപ്പെടുകയാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രമുഖരായ ചലച്ചിത്രസംവിധായകരും താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ലോക സിനിമകള്‍ , ഇന്ത്യന്‍ പനോരമ, ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററി തുടങ്ങിയ വിഭാഗങ്ങളിലായി നാല്‍പ്പതോളം സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ മധ്യകേരളത്തിലെ ശ്രദ്ധേയമായ ചലച്ചിത്രോത്സവങ്ങളിലൊന്നായി തീര്‍ന്നിട്ടുള്ള അങ്കമാലി ഫിലിം ഫെസ്റ്റിവല്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിന് സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.

ടി.കെ സാജന്‍ (ജനറല്‍ കണ്‍വീനര്‍ )
ജോസ് തെറ്റയില്‍ എം.എല്‍.എ ( ചെയര്‍മാന്‍ )


No comments:

Post a Comment