ബയോസ്കോപ്പ് മലയാള വിഭാഗത്തില്‍

|
ബയോസ്കോപ്പ് പ്രദര്‍ശനത്തിന്


കെ.എം മധുസൂദനന്റെ ബയോസ്കോപ്പ് എന്ന സിനിമ മലയാള സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നു. ഉദ്ഘാടന ദിവസമായ ബുധനാഴ്ച വൈകിട്ടാണ് പ്രദര്‍ശനം. ദിവാകരന്‍ എന്ന കഥാപാത്രത്തിലൂടെ ചില സിനിമാ അനുഭവങ്ങള്‍ പങ്കു വയ്കാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍. ആദ്യമായി ഒരു ഫിലിം പ്രൊജക്റ്റര്‍ കാണുന്ന അതിന്റെ അത്ഭുതത്തില്‍ നില്‍ക്കുന്ന ഇരുപതുകാരനായി ദിവാകരനിലൂടെ സിനിമ പുരോഗമിക്കുന്നു. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആണ് സിനിമ നിര്‍മ്മിച്ചത്. ഓഷ്യന്‍-സിനിഫാന്‍ ചലച്ചിത്രോത്സവത്തില്‍ NETPAC ജൂറി അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഈ ചിത്രം.

3 comments:

chithrakaran ചിത്രകാരന്‍ said...

ആശംസകള്‍ !!!
OT:കേരള ബ്ലോഗ് അക്കാദമിയിലേക്ക് ഇവിടെ ഞെക്കുക.

chithrakaran ചിത്രകാരന്‍ said...

ബയോസ്കോപ്പിന്റെ ഒരു ട്രൈലെര്‍ വീഡിയോ ഫയലായി ഇവിടെ പ്രസിദ്ധീകരിച്ചാല്‍ ഉചിതം.

ചിത്രശാല said...

ചിത്രകാരന്‍ , നന്ദി. ബയോസ്കോപ്പ് ട്രൈലര്‍ ലഭ്യമല്ല. സിനിമയേ കിട്ടിയിട്ടുള്ളൂ.. ക്ഷമിക്കുമല്ലോ....

Post a Comment